വിദ്യാർത്ഥികൾക്ക് ചളവറയിൽ അവധിക്കാല ക്യാംപ്

ചെർപ്പുളശ്ശേരി. കളിയും ചിരിയും വരയും ഉൾപ്പെടെ നിരവധി വിനോദ വിജ്ഞാന പരിപാടികൾ കോർത്തിണക്കി ചളവറ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് 9 ദിവസത്തെ അവധിക്കാല ക്യാംപ് ഒരുക്കുന്നു. ചളവറ പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്. ഇ വിദ്യാലയങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ക്യാംപസ് എന്ന പേരിൽ ഏപ്രിൽ 28 മുതൽ മെയ് 6 വരെ പരിപാടി ഒരുക്കുന്നത്. കല, കായികം, സാംസ്കാരികം, ഇംഗ്ലീഷ് , ഗണിതം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ക്യാംപിന് നേതൃത്വം നൽകും. രജിസ്ടേഷനും, കൂടുതൽ വിവരങ്ങൾക്കും 94974 37480 എന്ന നമ്പറിൽ ബന്ധപ്പെടുക.