ഐഡിയൽ കോളേജ് ഹ്രസ്വകാല സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

  1. Home
  2. EDUCATIONAL

ഐഡിയൽ കോളേജ് ഹ്രസ്വകാല സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഐഡിയൽ കോളേജ് ഹ്രസ്വകാല സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.*


ചെർപ്പുളശ്ശേരി:ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൻറെ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഹ്രസ്വകാല സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സ് നൽകുന്നു.
ഈ വർഷം പ്ലസ് ടു പൂർത്തിയായ എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഈ മാസം 22 നാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
കോഴ്‌സിൽ എം എസ് ഓഫീസ് പാക്കേജ്, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ, ചാറ്റ് ജീ പി ടി,  ഗൂഗിൾ ടൂൾസ് എന്നിവ ഉൾപ്പെടും.  താല്പര്യമുള്ള വിദ്യാർഥികൾ ഈ മാസം പതിനെട്ടാം തിയ്യതിക്ക്‌ (18/05/2023) മുൻപായി ഓഫിസിൽ ബന്ധപ്പെടുക. 

ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ                                                Dr. സൈനുൽ ആബിദീൻ, അക്കാഡമിക് കോ-ഓർഡിനേറ്റർ മുഹമ്മദ് ഉനൈസ്, പ്രോഗ്രാം കൺവീനർ മുഹമ്മദ് അഷ്‌റഫ്, NSS കോ ഓർഡിനേറ്റർ മുഹമ്മദ് റഫീഖ്, എക്കണോമിക്സ് HOD സുധീഷ് എന്നിവർ പങ്കെടുത്തു.