ഐഡിയൽ കോളേജ് ബിരുദ ദാന ചടങ്ങ് വ്യാഴാഴ്ച (നാളെ ) നടക്കും

ചെർപ്പുളശ്ശേരി: ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും 2023 ൽ പാസ് ഔട്ട് ആയ വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് ചടങ്ങും അമേരിക്കൻ ബോർഡ് ഓഫ് എഡ്യൂക്കേഷൻ അംഗീകാര സർട്ടിഫിക്കറ്റ് കൈമാറ്റവും ജൂലൈ 20 വ്യാഴം പത്തു മണിക്ക് ചെർപ്പുളശ്ശേരി, കച്ചേരിക്കുന്ന് അൽ ഐൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല
വൈസ് ചാൻസലർ ഡോ. എൽ. സുഷമ പരിപാടി ഉൽഘാടനം ചെയ്യും. മുൻ ഡി ജി പി ഡോ : അലക്സാണ്ടർ ജേക്കബ് ഐപിഎസ് പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കും.
ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ സെക്രെട്ടറി ഇബ്രാഹീം കെ, ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ ഡയറക്ടർ അൻവർ സാദത്ത് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദീൻ കെ, ഐഡിയൽ ക്യാമ്പസ് ഓഫ് എഡ്യൂക്കേഷൻ അക്കാഡമിക് കോഓർഡിനേറ്റർ മുഹമ്മദ് ഉനൈസ് പി, ഐഡിയൽ NSS പ്രോഗ്രാം ഓഫീസർ റഫീഖ്, ഡോ. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.