SSLC-\u0D2A\u0D4D\u0D32\u0D38\u0D4D \u0D1F\u0D41 \u0D2A\u0D30\u0D40\u0D15\u0D4D\u0D37\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2E\u0D3E\u0D31\u0D4D\u0D31\u0D2E\u0D3F\u0D32\u0D4D\u0D32; \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D2D\u0D4D\u0D2F\u0D3E\u0D38 \u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F

  1. Home
  2. EDUCATIONAL

SSLC-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; വിദ്യാഭ്യാസ മന്ത്രി

sivankutty


തിരുവനന്തപുരം: സംസ്ഥാനത്തെ SSLC- ഹയര്‍സെക്കന്‍ഡറി പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കും. തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.

'വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. വിക്‌റ്റേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകള്‍ അടക്കുന്നതിനേക്കാള്‍ നന്നത് അവര്‍ക്ക് രോഗം വരാതെ നോക്കുകയാണ്'- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.