പി. ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ - 2023.*

  1. Home
  2. EDUCATIONAL

പി. ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ - 2023.*

പി. ടി.ബി.സ്മാരക ബാലശാസ്ത്ര പരീക്ഷ - 2023.*


ചെർപ്പുളശ്ശേരി. വിദ്യാർത്ഥികളുടെ,അന്വേഷണതാൽപര്യവും വായനാശീലവും സർഗശേഷിയും വികസിപ്പിക്കാൻ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുംജനകീയ ശാസ്ത്രകാരനും ബഹുജനസമ്പൂർണ സാക്ഷരതാ ശിൽപ്പിയും മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാനും ശാസ്ത്രയുടെ സ്ഥാപകനുമായിരുന്ന,പി.ടി.ഭാസ്കരപ്പണിക്കർ തുടങ്ങി വെച്ചതാണ് ബാലശാസ്ത്ര പരീക്ഷ. പൊതു വിദ്യാഭ്യാസ വകുപ്പ് ,മലയാളം മിഷൻ,പി.ടി.ബി.സ്മാരക ട്രസ്റ്റ് എന്നിവയുടെ കൂടി പിൻതുണയോടെ സംഘടിപ്പിക്കുന്ന പരീക്ഷയുടെ ഒന്നാം ഘട്ടം (സ്കൂൾ/ യൂനിറ്റ് തലം)സപ്തംബർ 15ന് ആരംഭിച്ച് ഒക്ടോബർ 15ന് അവസാനിക്കും'താൽപര്യമുള്ള ഏത് യു.പി / ഹൈസ്കൂൾ/ മലയാളം മിഷൻ വിദ്യാർത്ഥിക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുന്നവർ ബന്ധപ്പെട്ട സ്കൂൾ / യൂനിറ്റ് അധികൃതർമുഖേന അതാത് ജില്ലാ /മേഖലാ കോഡിനേറ്റർക്ക് സപ്തംബർ 8 നകം പേരും ഫോൺ നമ്പറും നൽകി റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവർക്ക് സപ്തംബർ 14 ന് ബന്ധപ്പെട്ട കോഡിനേറ്റർമാരിൽ നിന്നും വാട്സാപ്പിൽ ചോദ്യങ്ങൾ ലഭിക്കും. ചോദ്യം ലഭിച്ചു കഴിഞ്ഞാൽ ഒക്ടോബർ15നകംഎല്ലാചോദ്യങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തുകയും ആവശ്യത്തിന്ന് വിവരങ്ങളും ചിത്രങ്ങളും  സഹിതം A4 സൈസ് പേപ്പറിൽ ഭംഗിയായി എഴുതുകയും വേണം.തുടർന്ന് ഉത്തര പുസ്തകങ്ങൾ (പരമാമാവധി 50 പേജ്) ബൈൻഡ് ചെയ്ത് മനോഹരമാക്കി. ബന്ധപ്പെട്ട സ്കൂൾ/ യൂണിറ്റ് അധികൃതരുടെ സാക്ഷ്യപത്രം സഹിതം അതാത് ജില്ലാ / മേഖല കോഡിനേറ്റർക്ക്  എത്തിക്കുകയാണ് വേണ്ടത്.
ഓരോ വിദ്യാർത്ഥിയും സ്വയം തയ്യാറാക്കുന്ന ബാല വിജ്ഞാനകോശമായിരിക്കും പി.ടി.ബി പരീക്ഷയുടെ ഉത്തര പുസ്തകം.എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയിരിക്കണം.മലയാള ഭാഷയിലാണ് എഴുതേണ്ടത്.ഒക്ടോബർ 15ന് ശേഷം അയക്കുന്നഉത്തര പുസ്തകങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
നവമ്പർ 14 ന് ശിശുദിനത്തിൽ മേഖലാതലത്തിൽ ലഭിച്ച പുസ്തകങ്ങളുടെ പ്രദർശനവും പ്രശ്നോത്തരി മൽസരവും നടക്കും.

പാലക്കാട് ജില്ലാതല
പുസ്തക പ്രദർശനത്തിലും പ്രശ്നോത്തരിയിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക്  പി.വി.മാധവൻ മാസ്റ്റർ സ്മാരക ടോഫിയും പ്രോൽസാഹന സമ്മാനങ്ങളും പങ്കെടുത്തവർക്കെല്ലാം സാക്ഷ്യപത്രങ്ങളും ബാലശാസ്ത്ര ട്രോഫികളും നൽകും.
ജില്ലാ /മേഖലാതലങ്ങളിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടിയ ഒരു പുസ്തകം ദേശീയ തലത്തിലേക്ക് പരിഗണിക്കും.ഡിസംബർ 30 ദേശീയ തലത്തിൽ  തെരഞ്ഞെടുക്കപ്പെട്ട ഉത്തര പുസ്തകങ്ങളുടെ പ്രദർശനം ,പ്രൊജക്ട് അവതരണം, പ്രശ്നോത്തരി എന്നിവയിൽ ഓൺലൈൻ മൽസരങ്ങൾ നടക്കും.
മൽസരങ്ങളിൽഏറ്റവും കൂടുതൽ പോയൻ്റ് നേടി ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്ന യു.പി / ഹൈസ്കൂൾ/മലയാളം മിഷൻ വിദ്യാർത്ഥികൾക്ക് അതത് വിഭാഗത്തിലെ ബാലശാസ്ത്ര പ്രതിഭാ പുരസ്കാര ങ്ങളും ക്യാഷ് അവാർഡുകളും നൽകും'


ദേശീയതലത്തിൽ  പങ്കെടുത്തവർക്കെല്ലാം പി.ടി.ബി സ്മാരക ട്രസ്റ്റ് വക പ്രത്യേകസമ്മാനങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡോ.കെ അജിത് ,പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ ഫോൺ - 9497351020 എന്ന നമ്പറിൽ ബന്ധപ്പെടണം.