\u0D2A\u0D4D\u0D32\u0D38\u0D4D \u0D35\u0D7A \u0D2A\u0D4D\u0D30\u0D35\u0D47\u0D36\u0D28\u0D02! \u0D12\u0D28\u0D4D\u0D28\u0D3E\u0D02 \u0D38\u0D2A\u0D4D\u0D32\u0D3F\u0D2E\u0D46\u0D7B\u0D4D\u0D31\u0D3F\u0D28\u0D4D \u0D36\u0D47\u0D37\u0D35\u0D41\u0D02 \u0D38\u0D40\u0D31\u0D4D\u0D31\u0D4D \u0D15\u0D3F\u0D1F\u0D4D\u0D1F\u0D3E\u0D24\u0D46 50,000\u0D24\u0D4D\u0D24\u0D3F\u0D7D \u0D32\u0D27\u0D3F\u0D15\u0D02 \u0D2A\u0D47\u0D7C

  1. Home
  2. EDUCATIONAL

പ്ലസ് വൺ പ്രവേശനം! ഒന്നാം സപ്ലിമെൻ്റിന് ശേഷവും സീറ്റ് കിട്ടാതെ 50,000ത്തിൽ ലധികം പേർ

പ്ലസ് വൺ പ്രവേശനം! ഒന്നാം സപ്ലിമെൻ്റിന് ശേഷവും സീറ്റ് കിട്ടാതെ 50,000ത്തിൽ ലധികം പേർ

രണ്ടാം സപ്ലിമെൻ്ററി അപേക്ഷ ക്ഷണിച്ചു
 


ക്ലാസ്​ തുടങ്ങിയിട്ടും സംസ്ഥാനത്ത്​ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാര്‍ഥികള്‍. പ്ലസ്​ വണിന്​ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ അപേക്ഷിച്ചിട്ടും സീറ്റ്​ ലഭിക്കാത്തവര്‍ക്ക്​ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നല്‍കാം.

നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകള്‍ പുതുക്കി നല്‍കാനാണ്​ അവസരം. നവംബര്‍ 17 ന് രാവിലെ 10 മണി മുതല്‍ നവംബര്‍ 19 ന് വൈകീട്ട് നാലുമണിവരെയാണ്​ അപേക്ഷിക്കാനുള്ള സമയം. ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെയാണ്​ അപേക്ഷ പുതുക്കേണ്ടത്​.

സ്കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിര്‍ദ്ദേശങ്ങളും നവംബര്‍ 17ന്​ രാവിലെ 9 മണിക്ക്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്​ടര്‍ അറിയിച്ചു.

മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാര്‍ഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക്​ തുടര്‍ പഠനം സാധ്യമാകണമെങ്കില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താല്‍ക്കാലിക അധിക ബാച്ച്‌ വേണ്ടിവരും.

പുതിയ പ്ലസ് വണ്‍ ബാച്ചുകളുടെ കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ പേര്‍ക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

51,600 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യസ മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 618 വിദ്യാര്‍ഥികളുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.