\u0D2A\u0D3F.\u0D0E\u0D38\u0D4D.\u0D38\u0D3F \u0D2E\u0D24\u0D4D\u0D38\u0D30 \u0D2A\u0D30\u0D40\u0D15\u0D4D\u0D37\u0D3E \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02

  1. Home
  2. EDUCATIONAL

പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

ചിറ്റൂര്‍


ചിറ്റൂര്‍ സി.ഡി.സി യുടെ ആഭിമുഖ്യത്തില്‍ എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി മുതല്‍ ഉന്നത യോഗ്യതയുള്ളവര്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവരുടെ ഹാജര്‍നില പരിശോധിച്ച് സ്‌റ്റൈപ്പന്റും സ്റ്റഡി മെറ്റീരിയല്‍സും നല്‍കും. ഫോണ്‍: 04923 223297.