ശബരി പി ടി ബി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ, സ്കൂൾ കലോത്സവം 2023

ചെർപ്പുളശ്ശേരി. അടയ്ക്കപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം വെള്ളിനഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ പ്രേമ മുഖ്യാതിഥിയായി പങ്കെടുത്തു . പി ടി എ പ്രസിഡന്റ് കെ ടി ഉണ്ണികൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു. വൈസ് പ്രസിഡന്റ് കെ രാമചന്ദ്രൻ ,പ്രിൻസിപ്പൽ ടി. ഹരിദാസ്, ഹെഡ്മിസ്ട്രസ് ശൈലജ എന്നിവർ പ്രസംഗിച്ചു