\u0D38\u0D4D\u0D2A\u0D4B\u0D1F\u0D4D\u0D1F\u0D4D \u0D05\u0D21\u0D4D\u0D2E\u0D3F\u0D37\u0D28\u0D4D‍

  1. Home
  2. EDUCATIONAL

സ്പോട്ട് അഡ്മിഷന്‍

പാലക്കാട്


പാലക്കാട്: ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നവംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ജനറല്‍ വിഭാഗത്തില്‍ 60000 റാങ്ക് വരെയും സംവരണ വിഭാഗങ്ങളില്‍ ഓര്‍ഫന്‍, ഭിന്നശേഷി ക്വാട്ടകള്‍ ഒഴികെയുള്ളവരും അന്നേ ദിവസം രാവിലെ ഒമ്പതിന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം. രാവിലെ 11 ന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ polyadmission.orgiptgptc.ac.in ല്‍ ലഭിക്കും.ഫോണ്‍: 0466 2220450.