\u0D0E\u0D38\u0D4D\u0D0E\u0D38\u0D4D\u0D0E\u0D7D\u0D38\u0D3F \u0D38\u0D7C\u0D1F\u0D4D\u0D1F\u0D3F\u0D2B\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D4D; \u0D07\u0D28\u0D3F \u0D2E\u0D41\u0D24\u0D7D \u0D1C\u0D3E\u0D24\u0D3F\u0D38\u0D7C\u0D1F\u0D4D\u0D1F\u0D3F\u0D2B\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D3E\u0D2F\u0D3F \u0D2A\u0D30\u0D3F\u0D17\u0D23\u0D3F\u0D15\u0D4D\u0D15\u0D41\u0D02.

  1. Home
  2. EDUCATIONAL

എസ്എസ്എൽസി സർട്ടിഫിക്കറ്റ്; ഇനി മുതൽ ജാതിസർട്ടിഫിക്കറ്റായി പരിഗണിക്കും.

സർക്കാരിന്റെ പുതിയ തീരുമാനത്തോടെ എസ്.എസ്.എൽ.സി.


തിരുവനന്തപുരം: സർക്കാരിന്റെ പുതിയ തീരുമാനത്തോടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ, തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റിനുപകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരിലൊരാളുടെ എസ്എസ്എൽസി ബുക്ക് വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭർത്താവിന്റെയും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയിട്ടുള്ള വിവാഹസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിനുപകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.