\u0D35\u0D3F\u0D26\u0D4D\u0D2F\u0D3E \u0D15\u0D3F\u0D30\u0D23\u0D02 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F\u0D2F\u0D4B\u0D1F\u0D28\u0D41\u0D2C\u0D28\u0D4D\u0D27\u0D3F\u0D1A\u0D4D\u0D1A \u0D06\u0D38\u0D4D\u0D31\u0D4D\u0D31\u0D7C \u0D2E\u0D3F\u0D02\u0D38\u0D3F\u0D28\u0D4D\u0D31\u0D46 \u0D06\u0D26\u0D4D\u0D2F\u0D18\u0D1F\u0D4D\u0D1F \u0D38\u0D39\u0D3E\u0D2F\u0D02 \u0D21\u0D4B. \u0D06\u0D38\u0D3E\u0D26\u0D4D \u0D2E\u0D42\u0D2A\u0D4D\u0D2A\u0D28\u0D3F\u0D7D \u0D28\u0D3F\u0D28\u0D4D\u0D28\u0D41\u0D02 \u0D2E\u0D41\u0D16\u0D4D\u0D2F\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F \u0D0F\u0D31\u0D4D\u0D31\u0D41\u0D35\u0D3E\u0D19\u0D4D\u0D19\u0D3F

  1. Home
  2. EDUCATIONAL

വിദ്യാ കിരണം പദ്ധതിയോടനുബന്ധിച്ച ആസ്റ്റർ മിംസിന്റെ ആദ്യഘട്ട സഹായം ഡോ. ആസാദ് മൂപ്പനിൽ നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി

50 laksham dr azad moopanil ninn mukyamathri ettuvangunnu


തിരുവനന്തപുരം:  വിദ്യാകിരണം പദ്ധതിക്ക് വേണ്ടി ആസ്റ്റര്‍  ഹോസ്പിറ്റലുകളുടെ ആദ്യഘട്ട സഹായമായ 50 ലക്ഷം രൂപ  ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് കൈമാറി. വിദ്യകിരണം പദ്ധതിയോടെ  കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം  , അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്‌ടോപ്പ്, ടാബ്ലെറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് പഠനോപകരണങ്ങള്‍ എന്നിവ ഉറപ്പ്   വരുത്താൻ സര്‍ക്കാറിന് സാധിക്കും.

മാതൃകാപരവും അനുകരണീയവുമായ പദ്ധതിയായ  വിദ്യാകിരണ പദ്ധതിയുടെ  ഭാഗമാവാൻ കഴിഞ്ഞതിൽ  അഭിമാനമുണ്ടെന്ന്  ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും  , അതിന്റെ സാധ്യമായ എല്ലാ മേഖലകളെയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ഇതിനായി സര്‍ക്കാർ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൊതു പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു . ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍  ഫര്‍ഹാന്‍ യാസിനും ഒപ്പമുണ്ടായിരുന്നു