\u0D2A\u0D20\u0D28\u0D2E\u0D41\u0D31\u0D3F\u0D15\u0D4D\u0D15\u0D4D \u0D05\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D02.

  1. Home
  2. EDUCATIONAL

പഠനമുറിക്ക് അപേക്ഷിക്കാം.

പാലക്കാട്:


പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുള്ള പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 8 മുതല്‍ 12 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ കവിയരുത്. സര്‍ക്കാര്‍ / എയ്ഡഡ് / സ്പെഷല്‍ / ടെക്നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാവണം (സ്റ്റേറ്റ് സിലബസ് മാത്രം). 800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള വീടുള്ളവരാകണം. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ / ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 20 ന് വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630127.