കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും വധഭീഷണി

  1. Home
  2. ENTERTAINMENT

കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും വധഭീഷണി

katrina


മുംബൈ: ബോളുവുഡ് ചലച്ചിത്ര നടി കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും സോഷ്യൽ മീഡിയയിലൂടെ വധഭീഷണി. ഇൻസ്റ്റാഗ്രാമിലൂടെയാണ് അജ്ഞാതൻ ഇരുവർക്കും നേരെ വധ ഭീഷണിയുയർന്നത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

കത്രീനയെ ഇയാൾ നിരന്തരം പിന്‍തുടരുന്നതായും ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായും പൊലീസ് പറഞ്ഞു. അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.