നഗ്ന ഫോട്ടോഷൂട്ട്, നടനെതിരെ കേസ്

  1. Home
  2. ENTERTAINMENT

നഗ്ന ഫോട്ടോഷൂട്ട്, നടനെതിരെ കേസ്

Ranveer Kapoor


മുംബൈ : പൂർണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ ബോളിവുഡ് നടൻ രൺവീർ സിങിനെതിരെ പോലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്യാം മംഗരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെമ്പൂർ പോലീസിലാണ് സംഘടന പരാതി നൽകിയത്. തൊട്ടുപിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

രൺവീർ സിംഗിൻറെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ നടനെതിരെ എൻജിഒയാണ് പരാതിയുമായി രംഗത്തെത്തിയത്.'കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങൾ 6 വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞയാഴ്ച റൺവീർ സിംഗിൻറെ നഗ്ന ഫോട്ടോകൾ കണ്ടു. ഈ ചിത്രങ്ങൾ എടുത്ത രീതി കണ്ടാൽ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും എന്ന് പരാതിയിൽ പറയുന്നു. രൺവീർ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഐടി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു റൺവീറിൻറെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേഷം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി മാറി. പേപ്പർ 'മാസികയ്ക്ക് വേണ്ടിയാണ് റൺവീർ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് റൺവീർ പറഞ്ഞിരുന്നു. ആയിരം പേരുടെ മുൻപിൽ തനിക്ക് നഗ്നനാകാമെന്നും താൻ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും, ആളുകൾ അസ്വസ്ഥരാകമെന്നും റൺവീർ പറഞ്ഞിരുന്നു. രൺവീറിനെ പിന്തുണച്ച് നടി ആലിയ ഭട്ട്  ഉൾപ്പെടെയുള്ള  താരങ്ങൾ രംഗത്ത് എത്തിയിരുന്നു.