\u0D2E\u0D2E\u0D4D\u0D2E\u0D42\u0D15\u0D4D\u0D15 \u0D35\u0D3E\u0D2A\u0D4D\u0D2A\u0D2F\u0D41\u0D1F\u0D46 \u0D15\u0D4D\u0D32\u0D3E\u0D38\u0D4D\u0D2E\u0D47\u0D31\u0D4D\u0D31\u0D3E\u0D23\u0D4B..?' \u0D28\u0D3F\u0D31\u0D1A\u0D3F\u0D30\u0D3F\u0D2F\u0D41\u0D2E\u0D3E\u0D2F\u0D3F \u0D28\u0D47\u0D30\u0D3F\u0D7D \u0D15\u0D23\u0D4D\u0D1F\u0D4D \u0D2A\u0D40\u0D32\u0D3F\u0D2E\u0D4B\u0D7E

  1. Home
  2. ENTERTAINMENT

മമ്മൂക്ക വാപ്പയുടെ ക്ലാസ്മേറ്റാണോ..?' നിറചിരിയുമായി നേരിൽ കണ്ട് പീലിമോൾ

പെരിന്തൽമണ്ണ: പിറന്നാളിന് മമ്മൂക്ക തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെരിന്തൽമണ്ണ, തിരൂർക്കാട്ടുകാരി കുഞ്ഞ് പീലിയെ ഓർക്കുന്നുണ്ടോ..? മിണ്ടില്ലെന്നും പിണക്കമാണെന്നും പരിഭവിച്ച പീലി ഒടുവിൽ മമ്മൂക്കയെ നേരിൽ കണ്ടു. പിണക്കം പുഞ്ചിരിക്ക് വഴിമാറി. മാതാപിതാക്കൾക്കൊപ്പം മമ്മൂക്കയെ കണ്ട പീലിയുടെ ചിത്രം പിആർഒ റോബർട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.  മമ്മൂക്കയെ നേരിൽ കണ്ടപ്പോൾ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ എന്നായി പീലിയുടെ സംശയമെന്നും ചിത്രത്തിനൊപ്പമുള്ള അദ്ദേഹം കുറിച്ചു. പിറന്നാൾ ആഘോഷത്തിൽ വിളിക്കാതിരുന്നതിൽ പരിഭവിച്ച കുരുന്ന് ആരാധികയോട് കോവിഡ് ഒന്ന് മാറിക്കോട്ടെ, നേരിൽ കാണാമെന്ന് താരം അന്നേ ഉറപ്പ് നൽകിയിരുന്നു.  ഇതിനിടെ പീലിയുടെ കഴിഞ്ഞ രണ്ട് പിറന്നാളിനും മെഗാസ്റ്റാർ പിറന്നാൾ കേക്കും വസ്ത്രങ്ങളും സമ്മാനമായി അയച്ചിരുന്നു.  ഹമീദലി പുന്നക്കാടൻ സജ്ല ദമ്പതികളുടെ മകളാണ് ദുആ എന്ന് വിളിക്കുന്ന പീലി. പുത്തനങ്ങാടി സെന്റ് തെരേസാസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് പീലി.


പെരിന്തൽമണ്ണ: പിറന്നാളിന് മമ്മൂക്ക തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ പെരിന്തൽമണ്ണ, തിരൂർക്കാട്ടുകാരി കുഞ്ഞ് പീലിയെ ഓർക്കുന്നുണ്ടോ..? മിണ്ടില്ലെന്നും പിണക്കമാണെന്നും പരിഭവിച്ച പീലി ഒടുവിൽ മമ്മൂക്കയെ നേരിൽ കണ്ടു. പിണക്കം പുഞ്ചിരിക്ക് വഴിമാറി. മാതാപിതാക്കൾക്കൊപ്പം മമ്മൂക്കയെ കണ്ട പീലിയുടെ ചിത്രം പിആർഒ റോബർട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.മമ്മൂക്കയെ നേരിൽ കണ്ടപ്പോൾ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ എന്നായി പീലിയുടെ സംശയമെന്നും ചിത്രത്തിനൊപ്പമുള്ള അദ്ദേഹം കുറിച്ചു. പിറന്നാൾ ആഘോഷത്തിൽ വിളിക്കാതിരുന്നതിൽ പരിഭവിച്ച കുരുന്ന് ആരാധികയോട് കോവിഡ് ഒന്ന് മാറിക്കോട്ടെ, നേരിൽ കാണാമെന്ന് താരം അന്നേ ഉറപ്പ് നൽകിയിരുന്നു.ഇതിനിടെ പീലിയുടെ കഴിഞ്ഞ രണ്ട് പിറന്നാളിനും മെഗാസ്റ്റാർ പിറന്നാൾ കേക്കും വസ്ത്രങ്ങളും സമ്മാനമായി അയച്ചിരുന്നു.ഹമീദലി പുന്നക്കാടൻ സജ്ല ദമ്പതികളുടെ മകളാണ് ദുആ എന്ന് വിളിക്കുന്ന പീലി. പുത്തനങ്ങാടി സെന്റ് തെരേസാസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് പീലി.