\u0D15\u0D25\u0D15\u0D33\u0D3F \u0D38\u0D4D\u0D15\u0D4D\u0D15\u0D42\u0D7E \u0D13\u0D2B\u0D4D \u0D38\u0D4A\u0D38\u0D48\u0D31\u0D4D\u0D31\u0D3F \u0D28\u0D7D\u0D15\u0D41\u0D28\u0D4D\u0D28 \u0D15\u0D33\u0D3F\u0D2F\u0D1A\u0D4D\u0D1B\u0D7B , \u0D28\u0D35\u0D1C\u0D40\u0D35\u0D7B \u0D2A\u0D41\u0D30\u0D38\u0D4D\u0D15\u0D3E\u0D30\u0D19\u0D4D\u0D19\u0D7E \u0D2A\u0D4D\u0D30\u0D16\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. ENTERTAINMENT

കഥകളി സ്ക്കൂൾ ഓഫ് സൊസൈറ്റി നൽകുന്ന കളിയച്ഛൻ , നവജീവൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

നൽകുന്നത്

വാഴേങ്കട വിജയനും വി.മുരളിയ്ക്കും പി സ്മൃതി പുരസ്കാരം മഹാകവി പി.കുഞ്ഞിരാമൻ നായർ സ്മൃതിയുടെ ഭാഗമായിട്ടാണ് കഥകളി സ്ക്കൂൾ ഓഫ് സൊസൈറ്റി നൽകുന്ന കളിയച്ഛൻ , നവജീവൻ പുരസ്കാരങ്ങൾ നൽകുന്നത്.


പാലക്കാട്: കഥകളി ആചാര്യൻ വാഴേങ്കട വിജയനാണ് കളിയച്ഛൻ പുരസ്കാരം. മഹാകവിയുടെ പത്രമായി രൂന്ന നവജീവന്റെ പേരിൽ പത്രങ്ങളിലെ സാംസ്കാരിക വാർത്തകളുടെ മികവിന് നൽകുന്ന പ്രഥമ നവജീവൻ പുരസ്ക്കാരം മാതൃഭൂമി വടക്കാഞ്ചേരി ലേഖകൻ വി.മുരളി ക്കാണ്. 11111 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്ക്കാരം.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചെറുതുരുത്തി കഥകളി സ്കൂൾ സൊസൈറ്റിയുടെ ദേശീയ കഥകളി ഉത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒക്ടോബർ 10 - ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
ഡോ.കലാമണ്ഡലം ഗോപി അദ്ധ്യക്ഷനായുള്ള പുരസ്ക്കാര നിർണയ സമിതിയിൽ കവികളായ പി.ടി. നരേന്ദ്ര മോനാൻ, ഇയ്യങ്കോട് ശ്രീധരൻ , ശ്രീകൃഷ്ണപുരം പി.എൻ. നാരായണൻ , കഥകളി സ്കൂൾ സൊസൈറ്റി ഡയറക്ടറും മഹാകവി പിയുടെ പേരമകനുമായ കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളായിരുന്നു.