\u0D38\u200B\u0D7C\u200B\u0D15\u0D4D\u0D15\u0D38\u0D4D \u0D24\u0D2E\u0D4D\u0D2A\u0D3F\u0D7D \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D15\u0D33\u0D3F\u0D1A\u0D3F\u0D30\u0D3F\u0D15\u0D7E \u0D09\u0D2F\u0D30\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. ENTERTAINMENT

സ​ർ​ക്കസ് തമ്പിൽ വീണ്ടും കളിചിരികൾ ഉയരുന്നു

jumbo circus


കാ​യം​കു​ളം: കോവിഡ് കാലം ഏറെ പ്രതിസന്ധിയിലാക്കിയ തമ്പിൽ വീണ്ടും കളിചിരികൾ ഉയരുന്നു. രണ്ടു വർഷമായി കായംകുളത്തുതന്നെ തുടരുകയായിരുന്നു ജം​ബോ സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​ന്മാ​ർ. നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ഇടയിലാണ് കോവിഡ് വരുന്നതും സർക്കസ് കൂടാരം അടച്ചിടേണ്ടി വന്നതും. കോവിഡിനെ മറികടന്ന് വീണ്ടും തമ്പിൽ അഭ്യാസ പ്രകടനങ്ങളുമായി കാണികളെ ചിരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ. 
കോവിഡ് പ്രതിസന്ധി ജീവിതം ആകെ താളം തെറ്റിച്ചിരുന്നു. വരുമാന നഷ്ടവും നേരിടേണ്ടിവന്നു. ഓ​ണാ​ട്ടു​ക​ര​യു​ടെ ഉ​ത്സ​വ​കാ​ല വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി​ പ്ര​ദ​ർ​ശ​നം ഏ​റെ പ്ര​തീ​ക്ഷകളോടെയാണ് വീണ്ടും ഇവർ നടത്തുന്നത്. കോവിഡിന്റെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്ന ദീർഘ വിശ്വാസത്തിലാണ് ഇവർ.