\u0D2E\u0D2E\u0D4D\u0D2E\u0D42\u0D1F\u0D4D\u0D1F\u0D3F\u0D15\u0D4D\u0D15\u0D4D \u0D2A\u0D3F\u0D31\u0D15\u0D46 \u0D06\u0D15\u0D4D\u0D30\u0D2E\u0D3F\u0D15\u0D4D\u0D15\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F \u0D28\u0D1F\u0D3F\u0D15\u0D4D\u0D15\u0D4D \u0D2A\u0D3F\u0D28\u0D4D\u0D24\u0D41\u0D23\u0D2F\u0D31\u0D3F\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2E\u0D4B\u0D39\u0D7B\u0D32\u0D3E\u0D7D.

  1. Home
  2. ENTERTAINMENT

മമ്മൂട്ടിക്ക് പിറകെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയറിയിച്ച് മോഹൻലാൽ.

മോഹൻലാൽ


മമ്മൂട്ടിക്ക് പിറകെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയറിയിച്ച് മോഹൻലാലും. നടിക്ക് പിന്തുണയറിയിച്ച് മമ്മൂട്ടി സ്‌റ്റോറി ഇട്ട് നിമിഷങ്ങൾക്കുള്ളിൽ മോഹൽലാലും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിക്ക് പിന്തുണയറിയിച്ച് രംഗത്ത് വന്നു. അഞ്ച് വർഷം നീണ്ട തന്റെ പോരാട്ടത്തെ പിന്തുണച്ചവർക്ക് നന്ദിയറിയിച്ച് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് റെസ്‌പെക്ട് എന്ന തലവാചകത്തിന് താഴെയാണ് മോഹൻലാൽ പങ്കുവച്ചത്.

നടിയുടെ കുറിപ്പ് വന്നതിനു പിന്നാലെ മലയാള സിനിമയിലെ മുൻനിര യുവ നടന്മാരും നടിമാരും ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുതിർന്ന നടന്മാരാരും പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽമീഡിയയിൽ ശബ്ദമുയർന്ന് തുടങ്ങിയിരുന്നു. ഇതോടെയാണ് മലയാളത്തിന്റെ മഹാനടന്മാര്‍ നടിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. ആക്രമണക്കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ ഇരുവരുടേയും ഐക്യദാർഢ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.

നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, അഞ്ജലി മേനോൻ, ടൊവീനോ തോമസ്, മിയ, ഗീതു മോഹൻദാസ് തുടങ്ങി യുവതാരങ്ങളായ വലിയ നിര തന്നെ സമൂഹമാധ്യമങ്ങളിൽ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചിരുന്നു. രമ്യ നമ്പീശൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, മഡോണ, പൂർണിമ, സംയുക്ത മേനോൻ, സയനോര, ദിവ്യപ്രഭ, അർച്ചന പദ്മിനി, ആര്യ തുടങ്ങിയവരെല്ലാം നടിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചു.