\u0D38\u0D40 \u0D13\u0D1F\u0D4D\u0D1F\u0D31\u0D3F\u0D7B\u0D31\u0D46 \u0D1F\u0D46\u0D02\u0D2A\u0D31\u0D47\u0D1A\u0D4D\u0D1A\u0D7C \u0D28\u0D4B\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D35\u0D40\u0D21\u0D3F\u0D2F\u0D4B \u0D35\u0D48\u0D31\u0D32\u0D3E\u0D2F\u0D3F.

  1. Home
  2. ENTERTAINMENT

സീ ഓട്ടറിൻറെ ടെംപറേച്ചർ നോക്കുന്ന വീഡിയോ വൈറലായി.

വൈറലായി സീ ഓട്ടറിൻറെ ടെംപറേച്ചർ നോക്കുന്ന വീഡിയോ

16 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത് Buitengebieden -നാണ്. 


ഒരു സീ ഓട്ടറാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത് . സീ ഓട്ടറിൻറെ വീഡിയോ ഷെയർ ചെയ്ത് വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 16 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത് Buitengebieden -നാണ്. ചുരുങ്ങിയ സമയം കൊണ്ട് ഏകദേശം നാല് ലക്ഷം പേരോളം ഈ വീഡിയോ കണ്ടു കഴിഞ്ഞു.  ഒരു സ്ത്രീ ഡിജിറ്റൽ തെർമോ മീറ്റർ ഉപയോഗിച്ച് സീ ഓട്ടറിൻറെ ടെംപറേച്ചർ നോക്കുന്നത് വീഡിയോയിൽ  കാണാം. ടെംപറേച്ചർ പരിശോധിക്കുമ്പോഴുള്ള സീ ഓട്ടറിൻറെ ഭാവം എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ആളുകൾ അതിന് താഴെ കമൻറുകളിട്ട് തുടങ്ങി. എന്നാൽ, ആളുകൾ ഇതിനെ രണ്ടുതരത്തിൽ കാണുന്നുണ്ട് എന്നാണ് കമൻറ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്. ഒരു കൂട്ടം ആളുകൾ രസകരമായ കമന്റുകൾ ഇടുമ്പോൾ മറ്റൊരു വിഭാഗം ഇത് ജീവികളെ ചൂഷണം ചെയ്യലാണ് എന്നാണ് പറയുന്നത്.