\u0D07\u0D28\u0D4D\u0D28\u0D4D \u0D38\u0D02\u0D17\u0D40\u0D24\u0D38\u0D02‌\u0D35\u0D3F\u0D27\u0D3E\u0D2F\u0D15\u0D7B \u0D36\u0D30\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D1C\u0D28\u0D4D\u0D2E\u0D26\u0D3F\u0D28\u0D02.

  1. Home
  2. ENTERTAINMENT

ഇന്ന് സംഗീതസം‌വിധായകൻ ശരത്തിന്റെ ജന്മദിനം.

ആദ്യകാലം


കൊച്ചി:  1964 ഒക്ടോബർ 3 ന് തിരുവനന്തപുരത്ത് ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ : വാസുദേവ്, അമ്മ : ഇന്ദിരാദേവി. പഠനം : കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി.പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

വാണീജയറാമുമൊത്ത് 16-ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങി. 1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി. ഹോളിവുഡിൽ മായ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകി. മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസം‌വിധായകനാണ്‌ ശരത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.