'\u0D05\u0D1C\u0D17\u0D1C\u0D3E\u0D28\u0D4D\u0D24\u0D30\u0D02' \u0D24\u0D3F\u0D2F\u0D31\u0D4D\u0D31\u0D31\u0D41\u0D15\u0D33\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D \u0D06\u0D26\u0D4D\u0D2F\u0D2E\u0D46\u0D24\u0D4D\u0D24\u0D3E\u0D28\u0D4D‍ \u0D24\u0D2F\u0D4D\u0D2F\u0D3E\u0D7C.

  1. Home
  2. FILM

'അജഗജാന്തരം' തിയറ്ററുകളിലേക്ക് ആദ്യമെത്താന്‍ തയ്യാർ.

ആദ്യമെത്താ

മുന്നൂറിലധികം തിയറ്ററുകളില്‍ റിലീസ് ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.


കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീയതി ഏതാനും ദിവസം മുന്‍പാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം 25നാണ് തിയറ്ററുകള്‍ തുറക്കുക. അതേസമയം തിയറ്ററുകള്‍ തുറന്നാലുടനെ വലിയ ചിത്രങ്ങള്‍ എത്തില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നെത്തുന്ന ആദ്യ റിലീസ് ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ ആന്‍റണി വര്‍ഗീസ് നായകനാവുന്ന 'അജഗജാന്തരം' ആണെന്ന് അറിയുന്നു.

റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം പൂജ റിലീസ് ആയി എത്തുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂജ അവധിദിനങ്ങള്‍ക്കു ശേഷം മാത്രമേ കേരളത്തിലെ തിയറ്ററുകള്‍ തുറക്കൂ. സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിനു മുന്‍പായിരുന്നു ചിത്രം പൂജ റിലീസ് ആയിരിക്കുമെന്ന അണിയറക്കാരുടെ പ്രഖ്യാപനം വന്നത്. എന്നിരുന്നാലും മലയാളത്തിലെ ആദ്യ റിലീസ് ഈ ചിത്രം തന്നെയായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. തിയറ്റര്‍ തുറന്ന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ 29നു തന്നെ ചിത്രം എത്തിയേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.