'\u0D2E\u0D3F\u0D28\u0D4D\u0D28\u0D7D \u0D2E\u0D41\u0D30\u0D33\u0D3F\u0D2F\u0D3F\u0D32\u0D46' \u0D30\u0D38\u0D15\u0D30\u0D2E\u0D3E\u0D2F \u0D35\u0D40\u0D21\u0D3F\u0D2F\u0D4B \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D4D

  1. Home
  2. FILM

'മിന്നൽ മുരളിയിലെ' രസകരമായ വീഡിയോ പുറത്ത്

minnal murali

അമേരിക്കൻ സൂപ്പർ ഹീറോ ആകാൻ ദി ഗ്രേറ്റ് ഖലി ടെസ്റ്റ് നേരിടേണ്ടി വരുന്ന 'മിന്നൽ മുരളി'


മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ 'മിന്നൽ മുരളി'യുടെ ടീസറുകളും ട്രെയിലറുമെല്ലാം വൻ ഹിറ്റായി മാറികൊണ്ടിരിക്കുന്ന സമയത്താണ് ടൊവിനോയുടെ കഥാപാത്രമായ 'മിന്നൽ മുരളി'യെ ഗുസ്​തി താരം 'ദ ഗ്രേറ്റ്​ ഖലി' സൂപ്പർഹീറോ ടെസ്റ്റ്​ ചെയ്യുന്ന  ചിത്രത്തിലെ രസകരമായ ഒരു വീഡിയോ യൂട്യൂബിലൂടെ പങ്കുവെച്ചത്. പതിവ് പോലെ ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബർ 24 ന് നെറ്റ്​ഫ്ലിക്​സിലൂടെ പ്രേക്ഷകലക്ഷങ്ങളിലേക്ക് ചിത്രം എത്തും. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ്​ ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൂടാതെ ഗോദ'ക്ക് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മറ്റ് കേന്ദ്ര കഥാപത്രങ്ങൾ.