സൗജന്യ നേത്രപരിശോധനാ ക്യാമ്പ്.

  1. Home
  2. HEALTH

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്.

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്.


വാണിയംകുളം. വള്ളുവനാട് കൾച്ചറൾ  ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി മലപ്പുറത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒറ്റപ്പാലം മുതലിയാർ തെരുവിൽ വച്ച് നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും നടത്തി. ക്യാമ്പ് ട്രസ്റ്റ് ചെയർമാനും കേന്ദ്ര സർക്കാർ സ്റ്റാൻ്റിംഗ് കൗൺസിലുമായ അഡ്വ.പി.പി. കുശലൻ ഉത്ഘാടനം ചെയ്തു. സുരേഷ് കുമാർ .സി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ എം.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വള്ളുവനാട് ട്രസ്റ്റ് ജനറൽ കൺവീനർ കെ.കെ. മനോജ് ആമുഖ പ്രഭാഷണം നടത്തി. ട്രഷർ വി.സന്തോഷ് ചന്ദ്രൻ നന്ദി പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ വി.മോഹൻകുമാർ, അവിനീഷ്.കെ, എം.ഉദയഭാനു, ഒ.പി. രാംകുമാർ, ബാബു.പി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നൂറോളം പേർ ചികിത്സ തേടി.