മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

  1. Home
  2. HEALTH

മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു


പാലക്കാട്‌..നിര്‍മ്മാണം പുരോഗമിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി. നിര്‍മ്മാണ പ്രവൃത്തികളുടെ ബില്ലിങ് സമയബന്ധിതമാക്കുന്നതിനും മറ്റ് അപാകതകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പട്ടികജാതിവികസന വകുപ്പ് മന്ത്രി എന്നിവരുമായി യോഗം ചേരുമെന്ന് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു. അവലോകന യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ്, ഐ.ആര്‍.ടി.സി, പൊതുമരാമത്ത് വകുപ്പ്, കണ്‍സള്‍ട്ടണ്ട് എന്നിവരെ ഏകോപിപ്പിക്കുന്നതിന് റിട്ട. എഞ്ചിനീയറെ നിയമിക്കാനുള്ള നടപടിക്ക് യോഗത്തില്‍ തീരുമാനമായി. നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്, പട്ടികജാതി വികസന വകുപ്പ് മന്ത്രിമാരുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.


ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ ചികിത്സക്കായി തൃശ്ശൂരിനേയും പെരിന്തല്‍മണ്ണയേയും തമിഴ്നാടിനേയുമാണ് നിലവില്‍ ആശ്രയിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍, എം.എല്‍.എ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയോജിതമായി നിശ്ചിത സമയത്തിനകം മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ക്കായി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.