എസ്എസ്എൽസി വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

  1. Home
  2. HEALTH

എസ്എസ്എൽസി വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

Death


കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് എസ്എസ്എൽസി വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ജിഎച്ച്എസ്എസിൽ പഠിക്കുന്ന അരുൾ വിമൽ (15) ആണ് മരിച്ചത്.
ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ അമൽജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്. ചെറുപുഴ സ്വദേശികളാണ് ഇരുവരും.താവ് അമൽജോസും 2 വർഷം മുൻപു ഹൃദയാഘാതത്തെത്തുടർന്ന് സർവീസിലിരിക്കെയാണ് മരിച്ചത്. 
തിങ്കളാഴ്ച പുലർച്ചെ വിദ്യാർഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംസ്കാരം ചെറുപുഴ ചർച്ച് സെമിത്തേരിയിൽ നടത്തും. സഹോദരി: അനന്യ വിമൽ