\u0D2D\u0D15\u0D4D\u0D37\u0D23\u0D24\u0D4D\u0D24\u0D4B\u0D1F\u0D4A\u0D2A\u0D4D\u0D2A\u0D02 \u0D2E\u0D48\u0D15\u0D4D\u0D30\u0D4B\u0D17\u0D4D\u0D30\u0D40\u0D7B\u0D38\u0D41\u0D02

  1. Home
  2. HEALTH

ഭക്ഷണത്തോടൊപ്പം മൈക്രോഗ്രീൻസും

microgreens


മനുഷ്യായുസിനെ ഒരു പ്രത്യേക കാലയളവിനപ്പുറം കടക്കാന്‍ അനുവദിക്കാത്ത തരത്തില്‍ നമ്മുടെ  ഭക്ഷ്യസംസ്‌കാരം മാറിയിരിക്കുന്നു. ഇത് ആരോഗ്യത്തെ തളര്‍ത്തുന്നു. ഭക്ഷണത്തോടൊപ്പം ഒരൽപം മൈക്രോഗ്രീൻസ് കഴിക്കൂ, ആരോഗ്യം വീണ്ടെടുക്കാം 

മണ്ണിൽ മുളപ്പിച്ചെടുത്ത് ഇല വന്നതിന് ശേഷം തണ്ടോട് കൂടി കഴിക്കാവുന്ന ഭക്ഷണമാണ് മൈക്രോഗ്രീൻസ്‌.പച്ചക്കറികളുടെയും, പയർവർഗങ്ങളുടെയും ഇളം നാമ്പുകളായ ഇവ പാകമായ പച്ചക്കറികളെക്കാളും 40 ഇരട്ടിയോളം പോഷസമൃദ്ധവുമാണ്. ധാന്യങ്ങളും, പയർവർഗങ്ങളും മുളപ്പിച്ചെടുത്തു നാം കഴിക്കാറുണ്ട് എന്നാൽ മൈക്രോ ഗ്രീൻസ് ഇവയിൽ നിന്നും വ്യത്യസ്തമാണ്. ഇവ വളരെ മൃദുവും, ലോലവുമായതിനാൽ ഇത് വേവിച്ച് കഴിക്കാറില്ല. സാലഡിന് ടോപ്പിങ്ങായും, സൂപ്പ്‌ ഗാർണിഷിങ്ങിനും,പല വിഭവങ്ങളുടെയും ഫില്ലിംഗിന്റെ കൂടെയും ഇഷ്ട്ടമുള്ള മൈക്രോ ഗ്രീൻസ് ചേർക്കാം. വലുപ്പത്തിൽ കുഞ്ഞൻ ആണെങ്കിലും പോഷകത്തിൻെറ കാര്യത്തിൽ വമ്പൻ തന്നെയാണ്. ഭക്ഷണത്തോടൊപ്പം മൈക്രോ ഗ്രീൻസ് കഴിക്കുന്നത് ഒരു മൾട്ടി വിറ്റമിൻ ക്യാപ്സൂൾ കഴിക്കുന്ന ഫലം ലഭിക്കും. 
അടുപ്പിച്ച് പാകിയ വിത്തുകൾ മുളച്ച് രണ്ടില പാകമാകുമ്പോൾ തണ്ടോട്കൂടി നുള്ളിയെടുത്താണ് മൈക്രോ ഗ്രീൻസ് മുളപ്പിക്കാൻ ഉപയോഗിക്കുന്നത്. ഈ ഇളം നാമ്പുകൾ ഇലക്കറികൾ തന്നെ ആവണമെന്നില്ല. വിവിധതരം ചീരകൾ, പുതിന, മല്ലി, കാബേജ്, ബീറ്റ്‌റൂട്ട്, സൂര്യകാന്തി എന്നിങ്ങനെ എന്തും മുളപ്പിച്ചെടുക്കാം.