\u0D30\u0D3E\u0D1C\u0D4D\u0D2F\u0D24\u0D4D\u0D24\u0D4D \u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D35\u0D3E\u0D15\u0D4D‌\u0D38\u0D3F\u0D28\u0D4D‍ \u0D0E\u0D1F\u0D41\u0D24\u0D4D\u0D24\u0D35\u0D30\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2C\u0D42\u0D38\u0D4D\u0D31\u0D4D\u0D31\u0D30\u0D4D‍ \u0D21\u0D4B\u0D38\u0D4D \u0D28\u0D32\u0D4D‍\u0D15\u0D3F\u0D2F\u0D47\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. HEALTH

രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും

രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും


ഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണയില്‍.18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം 18 വയസില്‍ മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കിയേക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സൂചന.കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കുന്നതിലാണ്‌ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. സൈഡസ് കാഡില്ല വാക്സിനാണ് ഇവര്‍ക്ക് നല്‍കുന്നത്. സൈഡസ് വാക്സിന്‍ നല്‍കുന്നതിന് അം​ഗീകാരം ലഭിച്ചതോടെ ഇത് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും ആരോ​ഗ്യമന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ദേശീയ സാങ്കേതിക ഉപദേശക ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.ബുധനാഴ്ച വരെയുള്ള കണക്കില്‍ ഇന്ത്യയില്‍ 236 ആളുകള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 409 മില്യണ്‍ ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു. വാക്സിന്‍ ലഭിക്കാന്‍ അര്‍​ഹരായ ജനസംഖ്യയില്‍ 68 ശതമാനം പേരും ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തതായാണ് കണക്ക്.രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ക്‌​സി​ന്‍റെ ര​ണ്ടാം ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 97.5 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്നു​മാ​ണ് ഐ​സി​എം​ആ​ര്‍ വി​ല​യി​രു​ത്തി​യ​ത്.