ചെർപ്പുളശ്ശേരി ആഫ്രിക്കൻ ഒച്ചുകളുടെ പിടിയിൽ, മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാവുമെന്ന് കണ്ടെത്തൽ

ചെർപ്പുളശ്ശേരി. മഴക്കാലമായതോടെ ചെർപ്പുളശ്ശേരിയുടെ നഗരത്തിലെ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ച് മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണി ആവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലിസ ചാറ്റിന ഫുലിക്ക എന്ന വിഭാഗത്തിൽ പെടുന്ന ഈ ഒച്ചുകൾ നഗരപ്രദേശങ്ങളിൽ ധാരാളം എത്തുന്നുണ്ട് . വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഈ ഒച്ചുകൾ വിഹരിക്കുന്നത്. തണുപ്പ് കൂടുന്നതോടെ ഇവറ്റകൾ പെറ്റു പെരുകി ആയിരങ്ങളായി മാറുന്നു. 5 ഇഞ്ചിലധികം വ്യാസവും 300 ഗ്രാം തൂക്കവുമുള്ള ഇവറ്റകൾ ചെറിയ കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു ഇത്രയും ഭീകരമായ അവസ്ഥയുണ്ടായിട്ടും അധികൃതർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ചെർപ്പുളശ്ശേരി നഗര സൗന്ദര്യവൽക്കരണം ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഇത്തരം ഒച്ചുകൾ തീർത്തും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി നഗരത്തിൽ കുന്നുകൂടുന്നത്. ഇതിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം
