\u0D38\u0D57\u0D1C\u0D28\u0D4D\u0D2F \u0D2A\u0D4D\u0D30\u0D2E\u0D47\u0D39 \u0D28\u0D3F\u0D30\u0D4D‍\u0D23\u0D2F \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D41\u0D02 \u0D28\u0D47\u0D24\u0D4D\u0D30 \u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28\u0D2F\u0D41\u0D02

  1. Home
  2. HEALTH

സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും നേത്ര പരിശോധനയും

. ക്യ


ഒറ്റപ്പാലം : ലോക പ്രമേഹ ദിനത്തിന്‍റെ ഭാഗമായി വാണിയംകുളം പികെ ദാസ് ആശുപത്രിയില്‍ സൗജന്യ  പ്രമേഹ നിര്‍ണയ ക്യാമ്പും നേത്ര പരിശോധനയും നടക്കും. നവംബര്‍ 13, 14 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രമേഹ രോഗ വിദഗ്ദരും നേത്ര രോഗ വിദഗ്ദരും പങ്കെടുക്കുന്ന ക്യാമ്പില്‍ രക്ത പരിശോധനയും കണ്‍സല്‍ട്ടേഷനും പൂര്‍ണമായും സൗജന്യമായിരിക്കും. ആശുപത്രിയില്‍ കിടത്തി ചികിത്സ  ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സാ ചിലവുകളില്‍ 30 ശതമാനം ഇളവ് ലഭിക്കും. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് 3000 രൂപക്ക് തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുമെന്നും പികെ ദാസ് ഹോസ്പ്പിറ്റല്‍ അറിയിച്ചു.