\u0D35\u0D46\u0D7D\u0D15\u0D46\u0D2F\u0D31\u0D3F\u0D7D \u0D38\u0D57\u0D1C\u0D28\u0D4D\u0D2F \u0D39\u0D43\u0D26\u0D2F\u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28 \u0D28\u0D3E\u0D33\u0D46.

  1. Home
  2. HEALTH

വെൽകെയറിൽ സൗജന്യ ഹൃദയപരിശോധന നാളെ.

സൗജന്യ ഹൃദയപരിശോധന നാളെ.


വെൽകെയർ ആശുപത്രിയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ മെട്രോപോളിസും ചേർന്ന് ലോക ഹൃദയ ദിനാഘോഷങ്ങൾ നടത്തി. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് ഡിസ്ട്രിക്ട് ഡയറക്ടർ വർഗീസ് കെ. ജോയ് ഹൃദയപരിശോധന ക്യാമ്പും ആഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തു.

വെൽകെയർ ആശുപത്രി സി. ഇ. ഒ. ബെൻസി അപ്രൈം, ഡോ. ബ്ലെസൻ വർഗീസ് എന്നിവർ സംസാരിച്ചു. ആശുപത്രിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ഞായറാഴ്ച സൗജന്യ ഹൃദയപരിശോധനാ ക്യാമ്പും നടത്തുന്നു. ഫോൺ നമ്പർ: 90610 32167.