\u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38 \u0D15\u0D42\u0D1F\u0D3E\u0D24\u0D46 \u0D0E\u0D1A\u0D4D\u0D1A\u0D4D.\u0D10.\u0D35\u0D3F \u0D2D\u0D47\u0D26\u0D2E\u0D3E\u0D2F\u0D3F

  1. Home
  2. HEALTH

ചികിത്സ കൂടാതെ എച്ച്.ഐ.വി ഭേദമായി

ചികിത്സ കൂടാതെ മുപ്പതുകാരിയില്‍ എച്ച്.ഐ.വി ഭേദമായി;


മുപ്പതുകാരിയിൽ ചികിത്സ കൂടാതെ എച്ച്‌.ഐ.വി ലക്ഷണങ്ങൾ അപ്രത്യക്ഷമായി. അർജന്റീനയിലെ എസ്‌പെരാൻസ നഗരത്തിലാണ്‌ അപൂർവ്വങ്ങളിൽ അപൂർവമായ സംഭവം. ഇതോടെ, എയ്ഡ്‌സ് ഭേദമാകുമെന്ന പ്രതീക്ഷയാണ്‌ മെഡിക്കൽ രംഗം പങ്കുവെക്കുന്നത്.

2013ലായിരുന്നു സ്ത്രീയില്‍ എച്ച്‌.ഐ.വി വൈറസിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്‌. ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഇവര്‍ ഉപയോഗിച്ചിട്ടില്ല. രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നുമാണ് ഗവേഷകരുടെ വിശദീകരണം. പഠനം 'അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.