\u0D1C\u0D28\u0D28\u0D3F \u0D15\u0D47\u0D30\u0D33 \u0D38\u0D7C\u0D15\u0D4D\u0D15\u0D3E\u0D7C \u0D35\u0D28\u0D4D\u0D27\u0D4D\u0D2F\u0D24\u0D3E \u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38 \u0D2A\u0D26\u0D4D\u0D27\u0D24\u0D3F \u0D06\u0D30\u0D02\u0D2D\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. HEALTH

ജനനി കേരള സർക്കാർ വന്ധ്യതാ ചികിത്സ പദ്ധതി ആരംഭിച്ചു.

ജനനി കേരള സർക്കാർ വന്ധ്യതാ ചികിത്സ പദ്ധതി ആരംഭിച്ചു. 


എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് വർഷമായി ജനനി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. വന്ധ്യതാ ചികിത്സയിൽ സാങ്കേതിക വിദ്യകൾ ഒരുപാട് പുരോഗമിക്കുകയാണ്. അതിനനുസരിച്ച് ചികിത്സാ ചെലവും ഉയരുന്നു.

സാമ്പത്തിക ബാധ്യത നിമിത്തം പലർക്കും ഇത്തരം ചികിത്സ തേടാൻ പരിമിതിയുണ്ട്. ഇവർക്കായി കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതിയാണ് ‘ജനനി’. സാധാരണക്കാർക്ക് വന്ധ്യതാ ചികിത്സയ്ക്കായി ഹോമിയോപ്പതി വകുപ്പാണ് ജനനി ക്ലിനിക്കുകൾ തുടങ്ങിയത്.

2012-ലാണ് സംസ്ഥാനത്താദ്യമായി ഹോമിയോ വകുപ്പിനു കീഴിൽ ജനനി ക്ലിനിക്കുകൾ തുടങ്ങിയത്. 2013-ഓടെ തിരുവനന്തപുരത്തും കോഴിക്കോട്ടും ഈ വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിച്ചു.

ഇവിടെയെല്ലാം വന്ധ്യതാ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രമാക്കി വന്ധ്യതാ ചികിത്സാ പദ്ധതി ആരംഭിച്ചത്.