നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം 29 ആം മൈലിൽ പ്രവർത്തനം തുടങ്ങി

ചെർപ്പുളശേരി നഗരസഭാ നഗര ജനകീയ ആരോഗ്യകേന്ദ്രം ഇരുപത്തിയൊമ്പതാം മൈലിൽ തുറന്നു. പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി രാമചന്ദ്രൻ അധ്യക്ഷനായി. ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ജനകീയ ആരോഗ്യകേന്ദ്രം നിർമിച്ചത്. തിങ്കൾ മുതൽ ശനി വരെ പകൽ ഒന്ന് മുതൽ വൈകിട്ട് ഏഴ് വരെയാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുക. വൈസ് ചെയർപേഴ്സൺ സി കമലം, സ്ഥിരം സമിതി അധ്യക്ഷരായ വിപി സമീജ്, കെ മിനി, സഫ്ന , വിടി സാദിഖ്ഹുസൈൻ, കെടി പ്രമീള, വി വിനോദ്, കെടി സത്യൻ, കെ കവിത, സാന്ദ്ര, നഗരസഭാ സെക്രട്ടറി വിടി പ്രിയ എന്നിവർ സംസാരിച്ചു.