\u0D06\u0D30\u0D41\u0D02 \u0D35\u0D3E\u0D15\u0D4D‌\u0D38\u0D3F\u0D28\u0D4B\u0D1F\u0D4D \u0D35\u0D3F\u0D2E\u0D41\u0D16\u0D24 \u0D15\u0D3E\u0D23\u0D3F\u0D15\u0D4D\u0D15\u0D30\u0D41\u0D24\u0D4D; \u0D06\u0D30\u0D4B\u0D17\u0D4D\u0D2F\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F

  1. Home
  2. HEALTH

ആരും വാക്‌സിനോട് വിമുഖത കാണിക്കരുത്; ആരോഗ്യമന്ത്രി

ആരും വാക്‌സിനോട് വിമുഖത കാണിക്കരുത്: ആരോഗ്യമന്ത്രി


സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കൊവിഡ് 19 വാക്‌സിനോട് വിമുഖത കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . ഒന്നാം ഡോസ് വാക്‌സിന്‍  എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ തീരെ കുറവാണെന്നും മന്ത്രി ഫേസ്ബുക്ക്  കുറിപ്പില്‍ പറയുന്നു.