ചെർപ്പുളശ്ശേരിയിൽ വീരമംഗലത്തും മില്ലുംപടിയിലും കേന്ദ്രസർക്കാർ വെൽനസ് സെന്ററുകൾ സ്ഥാപിക്കും

ചെർപ്പുളശ്ശേരി. കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലെയും സാധാരണ ജനങ്ങളിലേക്ക് ആരോഗ്യ സേവനം ഉറപ്പു വരുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ പ്രകാരം ചെർപ്പുളശ്ശേരി നഗരസഭക്ക് അനുവദിച്ച തുക വിനിയോഗിച്ച് 29-ാംമൈൽ മില്ലുംപടിയിലും, വീരമംഗലത്തും പൂർണ്ണമായും കേന്ദ്രഫണ്ടോടെ വെൽനസ് സെന്ററുകൾ ആരംഭിക്കുന്നു. ജനോപകാരപ്രദമായ ഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നതായി നഗരസഭാ കൗൺസിലർ കവിത അറിയിച്ചു