\u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D35\u0D3E\u0D15\u0D4D\u0D38\u0D40\u0D7B \u0D30\u0D23\u0D4D\u0D1F\u0D3E\u0D02 \u0D21\u0D4B\u0D38\u0D4D 50% \u0D15\u0D1F\u0D28\u0D4D\u0D28\u0D41

  1. Home
  2. HEALTH

പാലക്കാട് കോവിഡ് വാക്സീൻ രണ്ടാം ഡോസ് 50% കടന്നു

പാലക്കാട്  കോവിഡ് വാക്സീൻ രണ്ടാം ഡോസ് 50% കടന്നു


പാലക്കാട് ∙ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷനിലും 50% നേട്ടം കൈവരിച്ചു ജില്ല. ഒന്നാം ഡോസ് വാക്സിനേഷനിൽ ജില്ലയുടെ ഇതുവരെയുള്ള നേട്ടം 93.92% ആണ്. ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള 21,40,261 പേർക്കാണു വാക്സീൻ നൽകേണ്ടത്.ഇതിൽ 20,10,214 പേർക്ക് ഇതുവരെ ഒന്നാം ഡോസ് വാക്സീൻ നൽകി. ഇതുവരെ ഒന്നാം ഡോസ് വാക്സീൻ നൽകി. ഇതുവരെ 10,92,519 പേർ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചു. നേട്ടം 51.05%. ബാക്കിയുള്ളവർക്കു വാക്സിനേഷൻ പുരോഗതിയിലാണ്.