സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ ഓഫീസർക്കും, DMO ക്കും വെൽഫെയർ പാർട്ടി പരാതി നൽകി

അങ്ങാടിപ്പുറം :പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒരു അറിയിപ്പ് ഉണ്ടാകുന്നത്തേക്കും വരെ എം ഇ എസ് മെഡിക്കൽ കോളേജിൽ ഉണ്ടായിരിക്കുകയില്ലെന്ന് മെഡിക്കൽ സൂപ്രണ്ടിന്റെ അറിയിപ്പ്.
സംസ്ഥാന സർക്കാർ കാരുണ്യ ഇൻഷുറൻസ് (KASP) പദ്ധതിയിൽ ഹോസ്പിറ്റലിന് 14 കോടി രൂപ കുടിശ്ശിക നല്കാൻ ഉള്ളത് കൊണ്ടാണ് ഈ പദ്ധതി തല്ക്കാലം നിർത്തിവെക്കാൻ ഹോസ്പിറ്റൽ മാനേജ്‌മന്റ് നിര്ബന്ധിതമായിട്ടുള്ളത്. സെപ്‌തേമ്പർ 26 മുതലാണ് ഈ സൗജന്യം ലഭിക്കാതിരിക്കുക.
ഇത് മൂലം പാവപ്പെട്ട രോഗികൾ പ്രയാസത്തിൽ ആകുന്ന സ്ഥിതിയാണ് ഉള്ളത്. പൊതു ജന ത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തെണ്ട ഇടതു സർക്കാർ പാവപ്പെട്ട രോഗികളെ പേരു വെയിലത്ത്‌നിർത്തു കയാണ് ഇതിലൂടെ ചെയ്യുന്നത്.ആയതിനാൽ ഇടതു സർക്കാർ കാരുണ്യ പദ്ധതിക്ക് എം. ഈ. എസ്
ഹോസ്പിറ്റലിന് നൽകാനുള്ള 14കോടി രൂപ ഉടൻ നൽകണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സൈതാലി വരമ്പൂർ, സെക്രട്ടറി ശിഹാബ് തിരൂർക്കാട്, ട്രഷറർ സക്കീർ അരിപ്ര തുടങ്ങിയവർ ആശുപത്രി സന്ദർശിച്ച് മാനേജ്മെന്റ് മായി സംസാരിച്ചതിനു ശേഷം
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മലപ്പുറം ജില്ല
ഓഫീസർക്കും, DMO ക്കും പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിപരാതി നൽകുകയും ചെയ്തു..