ഡോക്ടർ വന്ദന ദാസിനെ അനുസ്മരിച്ച് ലോക നഴ്സ് ദിനം

  1. Home
  2. HEALTH

ഡോക്ടർ വന്ദന ദാസിനെ അനുസ്മരിച്ച് ലോക നഴ്സ് ദിനം

ഡോക്ടർ വന്ദന ദാസിനെ അനുസ്മരിച്ച് ലോക നഴ്സ് ദിനം


 ചെർപ്പുളശ്ശേരി : അടയ്ക്കാപുത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും , പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെയും   സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ വന്ദന ദാസിനെ അനുസ്മരിച്ച് ലോക നഴ്സ് ദിനം ആചരിച്ചു, അടയ്ക്കാപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ്  ഡോക്ടർ രാമൻ, ഡോ :വന്ദന ദാസിന്റെ ഓർമ്മയ്ക്കായി നെല്ലി തൈ നട്ട് ഉദ്ഘാടനം ചെയ്തു  ആരോഗ്യ കേന്ദ്രത്തിലെ എല്ലാ ജീവനക്കാർക്കായും, ചികിത്സയ്ക്കായി എത്തിയവർക്കുമായി 101 നെല്ലി തൈകൾ വിതരണം ചെയ്തുഡോക്ടർ വന്ദന ദാസിനെ അനുസ്മരിച്ച് ലോക നഴ്സ് ദിനം                 അടക്കാപുത്തൂർ സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന "അമൃതവർഷം 2023" പദ്ധതിയുടെ ഭാഗമായാണ് ചടങ്ങിൽ നെല്ലി തൈകൾ വിതരണം ചെയ്തത്, നഴ്സിംഗ് ഓഫീസർ ദീപാ.സി, E ഷീജ, ദിവ്യ.എൻ, നഴ്‌സ്‌ ഗീതു, E അശ്വതി, സി. കെ. നളിനി , ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വനാഥൻ, ധന്യ , അമൽ സുമി, വിശ്വനാഥൻ, ശിവാനന്ദൻ  സംസ്കൃതി പ്രവർത്തകരായ  എം. പി. പ്രകാശ്ബാബു, യു. സി. വാസുദേവൻ , കെ ടി ജയദേവൻ , രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കെടുത്തു