\u0D32\u0D47\u0D32\u0D02 18 \u0D28\u0D4D

  1. Home
  2. INFORMATION

ലേലം 18 ന്

ലേലം 18 ന്


പാലക്കാട്‌ : പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന് കീഴിലുള്ള പാലക്കാട്- പെരിന്തല്‍മണ്ണ റോഡ്, എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല - കോങ്ങാട് റോഡ്, പാലക്കാട് പൊള്ളാച്ചി റോഡ് എന്നിവയുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. താല്പര്യമുള്ളവര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,  പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പാലക്കാട് എന്ന പേരിലെടുത്ത ഡി.ഡി സഹിതമുള്ള ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 16  വൈകിട്ട് നാലിനകം ലഭ്യമാക്കണം.