\u0D38\u0D4D\u0D35\u0D2F\u0D02 \u0D24\u0D4A\u0D34\u0D3F\u0D7D \u0D38\u0D02\u0D30\u0D02\u0D2D\u0D19\u0D4D\u0D19\u0D7E\u0D15\u0D4D\u0D15\u0D4D \u0D2C\u0D3E\u0D19\u0D4D\u0D15\u0D4D \u0D35\u0D3E\u0D2F\u0D4D\u0D2A

  1. Home
  2. INFORMATION

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ബാങ്ക് വായ്പ

സ്വയം തൊഴിൽ സംരംഭങ്ങൾക്ക്  ബാങ്ക് വായ്പ


കോട്ടയം:  എംപ്പോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര്  രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന്  പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ നൽകുന്ന പദ്ധതി നടപ്പാക്കുന്നു.  പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ സ്വയംതൊഴിൽ സംരംഭങ്ങളെക്കുറിച്ച് എംപ്പോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ  നവംബർ 20 ഉച്ചക്ക് രണ്ടിന് ബോധവത്കരണ ക്ലാസ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0481 2560413 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.