\u0D2E\u0D24\u0D4D\u0D38\u0D30 \u0D2A\u0D30\u0D40\u0D15\u0D4D\u0D37 \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02;\n\u0D05\u0D2A\u0D47\u0D15\u0D4D\u0D37\u0D3F\u0D15\u0D4D\u0D15\u0D3E\u0D02

  1. Home
  2. INFORMATION

മത്സര പരീക്ഷ പരിശീലനം; അപേക്ഷിക്കാം

മത്സര പരീക്ഷ പരിശീലനം; അപേക്ഷിക്കാം


കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കെ.പി.എസ്.സി. നടത്തുന്ന ഗ്രാജുവേറ്റ് ലെവൽ പ്രിലിമിനറി മത്സര പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയാണ് പരിശീലനം.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വാട്ട്‌സ്ആപ് നമ്പർ കൂടി ഉൾപ്പെടുത്തിയ ബയോഡാറ്റ ഒക്ടോബർ 13നകം rpeeekm.emp.lbr@ kerala.gov.in  എന്ന വിലാസത്തിൽ അയച്ച് പേര് രജിസ്റ്റർ ചെയ്യണം.