\u0D1C\u0D32\u0D3E\u0D36\u0D2F\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D4D‍ \u0D35\u0D40\u0D23\u0D41\u0D33\u0D4D\u0D33 \u0D05\u0D2A\u0D15\u0D1F\u0D19\u0D4D\u0D19\u0D33\u0D4D‍: \u0D05\u0D24\u0D40\u0D35 \u0D1C\u0D3E\u0D17\u0D4D\u0D30\u0D24 \u0D2A\u0D3E\u0D32\u0D3F\u0D15\u0D4D\u0D15\u0D23\u0D02.

  1. Home
  2. INFORMATION

ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍: അതീവ ജാഗ്രത പാലിക്കണം.

ജലാശയങ്ങളില്‍ വീണുള്ള അപകടങ്ങള്‍: അതീവ ജാഗ്രത പാലിക്കണം.


പാലക്കാട്: ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണ്. അവര്‍ക്ക് സ്ഥലങ്ങളുമായി മുന്‍പരിചയമില്ലാത്തതാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.

അപകടങ്ങളില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെടേണ്ട നമ്പര്‍ - 101

ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* നീന്തല്‍ അറിയാത്തവരും മദ്യപിച്ചെത്തുന്നവരും രോഗങ്ങളുള്ളവരും വെള്ളത്തില്‍ ഇറങ്ങരുത്

* ഒഴുക്ക് കൂടുതലുളള സ്ഥലങ്ങളില്‍ കുട്ടികളെ ഇറക്കരുത്

* അപകടമേഖല എന്ന സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനപ്പുറത്തേക്ക് ആരും ഇറങ്ങരുത്.

* അടിയൊഴുക്കും പാറക്കെട്ടുകളും ചെളിയുമുള്ള സ്ഥലങ്ങളില്‍ ഒരിക്കലും ഇറങ്ങരുത്

* മഴയുള്ള സമയത്തും ഡാമുകള്‍ തുറക്കുന്ന സമയത്തും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്

* ജലാശയം, പാലം എന്നിവയുടെ അരികില്‍ നിന്ന് സെല്‍ഫി എടുക്കരുത്.