\u0D07\u0D32\u0D35\u0D40\u0D34\u0D3E\u0D2A\u0D42\u0D1E\u0D4D\u0D1A\u0D3F\u0D31-\u0D2E\u0D47\u0D32\u0D41\u0D15\u0D3E\u0D35\u0D4D \u0D31\u0D4B\u0D21\u0D4D \u0D28\u0D35\u0D40\u0D15\u0D30\u0D23\u0D02; \u0D28\u0D3F\u0D7C\u0D2E\u0D4D\u0D2E\u0D3E\u0D23\u0D4B\u0D26\u0D4D\u0D18\u0D3E\u0D1F\u0D28\u0D02 \u0D07\u0D28\u0D4D\u0D28\u0D4D.

  1. Home
  2. INFORMATION

ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡ് നവീകരണം; നിർമ്മാണോദ്ഘാടനം ഇന്ന്.

ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡ്

11.19 കോടി രൂപയുടെ പദ്ധതി 


കോട്ടയം: ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡ്  11.19 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ശനിയാഴ്ച (ഒക്ടോബർ 9) രാവിലെ 11ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ നിർവഹിക്കും.  ഇതോടനുബന്ധിച്ച് മേലുകാവ് റവ.ഹെന്റ്റി ബേക്കർ ജൂനിയർ മെമ്മോറിയൽ പാരീഷ് ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷനാകും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. 

പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജെ. ബെഞ്ചമിൻ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, തദ്ദേശ സ്ഥാപന ജന  പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 5.50 കിലോമീറ്റർ റോഡാണ് നവീകരിക്കുക.