\u0D2A\u0D4A\u0D24\u0D41\u0D38\u0D4D\u0D25\u0D32\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D4D‍ \u0D38\u0D4D\u0D25\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A \u0D15\u0D4A\u0D1F\u0D3F\u0D2E\u0D30\u0D19\u0D4D\u0D19\u0D33\u0D4D‍ \u0D28\u0D40\u0D15\u0D4D\u0D15\u0D23\u0D02

  1. Home
  2. INFORMATION

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കണം

പാലക്കാട്:


പാലക്കാട്: പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു സ്ഥലങ്ങളില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ പൊതു സ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ അതത് പാര്‍ട്ടികള്‍ / സംഘടനകള്‍ തന്നെ സ്വമേധയാ പൊളിച്ചുമാറ്റണം. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കോടതി ഉത്തരവ് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.