\u0D32\u0D48\u0D2B\u0D4D \u0D38\u0D30\u0D4D‍\u0D1F\u0D4D\u0D1F\u0D3F\u0D2B\u0D3F\u0D15\u0D4D\u0D15\u0D31\u0D4D\u0D31\u0D4D \u0D32\u0D2D\u0D4D\u0D2F\u0D2E\u0D3E\u0D15\u0D4D\u0D15\u0D23\u0D02

  1. Home
  2. INFORMATION

ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം

പാലക്കാട്:


പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി പെന്‍ഷന്‍, കുടുംബ / സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2022 ജനുവരി മുതലുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ / ഗസറ്റഡ് ഓഫീസര്‍ / ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ / അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി / യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15 നകം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ പെന്‍ഷന്‍കാരുടെ ഒപ്പ്, ഫോണ്‍ നമ്പര്‍, തീയതി, അനുവദിക്കുന്നവരുടെ ഒപ്പ്, ഓഫീസ് സീല്‍ എന്നിവ കൃത്യമായി ഉണ്ടാവണം. 60 വയസ് പൂര്‍ത്തിയാവാത്ത കുടുംബ / സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ പുനര്‍വിവാഹിത അല്ലെന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2515765.