\u0D05\u0D35\u0D36 \u0D15\u0D3E\u0D2F\u0D3F\u0D15\u0D24\u0D3E\u0D30\u0D19\u0D4D\u0D19\u0D7E\u0D15\u0D4D\u0D15\u0D4D \u0D2A\u0D46\u0D7B\u0D37\u0D7B: \u0D05\u0D2A\u0D47\u0D15\u0D4D\u0D37 \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. INFORMATION

അവശ കായികതാരങ്ങൾക്ക് പെൻഷൻ: അപേക്ഷ ക്ഷണിച്ചു.

അവശ കായികതാരങ്ങൾക്ക്  പെൻഷൻ: അപേക്ഷ ക്ഷണിച്ചു


കോട്ടയം: അവശത അനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്ക് പെൻഷൻ നൽകുന്ന പദ്ധതിയിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അന്തർ ജില്ലാ/ സംസ്ഥാനതല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരും കളരിപ്പയറ്റിൽ അന്തർ ജില്ലാ/ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ളവരുമാകണം അപേക്ഷകർ. 
പ്രായം: അറുപതോ അതിനു മുകളിലോ. വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കായിക രംഗത്ത് ലഭിച്ച സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം നവംബർ 30നകം അപേക്ഷിക്കുക. സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം 1 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയുടെ പകർപ്പ് കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭിക്കും. ഫോൺ: 0481-2563825