\u0D2E\u0D41\u0D1F\u0D19\u0D4D\u0D19\u0D3F\u0D2F \u0D2A\u0D20\u0D28\u0D02 \u0D2A\u0D42\u0D7C\u0D24\u0D4D\u0D24\u0D40\u0D15\u0D30\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B\n\u0D2A\u0D4A\u0D32\u0D40\u0D38\u0D3F\u0D28\u0D4D\u0D31\u0D46 '\u0D39\u0D4B\u0D2A\u0D4D\u0D2A\u0D4D'

  1. Home
  2. INFORMATION

മുടങ്ങിയ പഠനം പൂർത്തീകരിക്കാൻ പൊലീസിന്റെ 'ഹോപ്പ്'

മുടങ്ങിയ പഠനം പൂർത്തീകരിക്കാൻ പൊലീസിന്റെ 'ഹോപ്പ്'


കോട്ടയം: പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്‌സുകളിൽ സൗജന്യമായി തുടർപഠനത്തിന് സൗകര്യമൊരുക്കി കേരളാ പൊലീസ്. സ്വന്തം ജില്ലയിൽ വിദഗ്ധ പരിശീലനം നേടാനും പരീക്ഷയെഴുതാനുമുള്ള സഹായം ലഭ്യമാക്കുന്നതിന് നടപ്പാക്കുന്ന 'ഹോപ്പ്' പദ്ധതിയിലേക്കുള്ള  രജിസ്‌ട്രേഷൻ ആരംഭിച്ചു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി കുട്ടികൾ ഈ പദ്ധതിപ്രകാരം പഠിച്ച് വിജയം നേടിയിട്ടുണ്ട്. താൽപര്യമുള്ളവർ താമസിക്കുന്ന സ്ഥലപരിധിയിലെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന 'ചിരി' പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.