\u0D24\u0D4A\u0D34\u0D3F\u0D32\u0D4D‍\u0D2E\u0D47\u0D33 \u0D1C\u0D28\u0D41\u0D35\u0D30\u0D3F 16\u0D28\u0D4D.

  1. Home
  2. INFORMATION

തൊഴില്‍മേള ജനുവരി 16ന്.

തൊഴില്‍മേള ജനുവരി 16ന്


പാലക്കാട്‌: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി ജനുവരി 16ന് ഗവ. വിക്ടോറിയ കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള.

പാലക്കാട് സബ് കലക്ടർ ബൽപ്രീത് സിങ്ങിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തൊഴിൽ രഹിതരായ യുവാക്കൾക്കും ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്‌സ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം.

സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. തൊഴിൽ മേളയിലെ ഒഴിവുകൾ സംബന്ധിച്ച് അറിയാനും രജിസ്റ്റർ ചെയ്യാനും തൊഴിൽ ദാതാവിന് ഉദ്യോഗാർഥിയെ കണ്ടെത്താനും   http://www.statejobportal.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 7306461894, 7306402567, 0471273949.