\u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D0A\u0D1F\u0D4D\u0D1F\u0D3F \u0D31\u0D4B\u0D21\u0D3F\u0D7D \u0D35\u0D4D\u0D2F\u0D3E\u0D34\u0D3E\u0D34\u0D4D\u0D1A \u0D2E\u0D41\u0D24\u0D7D \u0D17\u0D24\u0D3E\u0D17\u0D24 \u0D28\u0D3F\u0D30\u0D4B\u0D27\u0D28\u0D02

  1. Home
  2. INFORMATION

പെരിന്തൽമണ്ണ ഊട്ടി റോഡിൽ വ്യാഴാഴ്ച മുതൽ ഗതാഗത നിരോധനം

cs


പെരിന്തൽമണ്ണ ഊട്ടി റോഡിൽ ഈ മാസം 11 മുതൽ 25 വരെ ഗതാഗത നിരോധനം.  പെരുമ്പിലാവ് - നിലമ്പൂർ റോഡ് നവീകരണത്തിൻറെ ഭാഗമായി നടക്കുന്ന വർക്കുകൾ കാരണമാണ് ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത്. മൗലാന ആശുപത്രിയുടെയും അൽഷിഫ ആശുപത്രിയുടെയും ഇടയിലുള്ള ഭാഗത്താണ് ഗതാഗതം നിരോധിക്കുന്നത്.

പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ നിന്ന് മൗലാന ആശുപത്രി വരെയും മാനത്തുമംഗലം ബൈപ്പാസ് മുതൽ അൽ ഷിഫ ആശുപത്രി വരെയും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഊട്ടി റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ ഗതാഗതം നിരോധനം അവസാനിക്കുന്നതുവരെ മറ്റു വഴികൾ തിരഞ്ഞെടുക്കണമെന്ന് നഗരസഭ ചെയർമാൻ പി ഷാജി അറിയിച്ചു.

മഴ മാറിയാൽ ഉടൻതന്നെ പട്ടാമ്പി റോഡിലെ വർക്കുകൾ ധൃതഗതിയിൽ ആരംഭിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.