\u0D2A\u0D3E\u0D15\u0D3F\u0D38\u0D4D\u0D25\u0D3E\u0D28\u0D3F\u0D7D \u0D2D\u0D42\u0D1A\u0D32\u0D28\u0D02 20 \u0D2E\u0D30\u0D23\u0D02; 300\u0D32\u0D47\u0D31\u0D46 \u0D06\u0D33\u0D41\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D2A\u0D30\u0D3F\u0D15\u0D4D\u0D15\u0D4D

  1. Home
  2. INTERNATIONAL

പാകിസ്ഥാനിൽ ഭൂചലനം 20 മരണം; 300ലേറെ ആളുകള്‍ക്ക് പരിക്ക്

ലാഹോര്‍: പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 20ലേറെ മരണം. മുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ദക്ഷിണ പാകിസ്ഥാനിലാണ് റിക്ടര്‍ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ക്വാറ്റ മേഖലയിലും ബലൂച് മേഖലയിലും വൻ നാശനഷ്ടമുണ്ടായതായാണ് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി (പിഡിഎംഎ) റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ റിപ്പോര്‍ട്ടനുസരിച്ച് പ്രവിശ്യയിലെ ഹർനായ് ജില്ലയ്ക്ക് സമീപം 15 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ അടക്കം ഇന്ത്യയിലും തുടര്‍ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിൽ രാത്രി 10.34ന് ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റര്‍ ഫോര്‍ സൈസ്മാലജിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ക്വറ്റ, സിബി, പിഷിൻ, മുസ്ലീം ബാഗ്, സിയാറത്ത്, ഖില അബ്ദുള്ള, സഞ്ജവി, സോബ്, ചമൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പേടിഎംഎ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും ആറ് കുട്ടികളും അടങ്ങുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുഹൈൽ അൻവര്‍ ഹാഷ്മി വാര്‍ത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറാച്ചിയെ അടക്കം കുലുക്കി ഓഗസ്റ്റ് മാസത്തിൽ ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലിൽ 3.1 ആണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂൺ മാസത്തിൽ സമാനമായ തോതിൽ ഒരു ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമുണ്ടായിരുന്നു.


ലാഹോര്‍: പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 20ലേറെ മരണം. മുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ദക്ഷിണ പാകിസ്ഥാനിലാണ് റിക്ടര്‍ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ക്വാറ്റ മേഖലയിലും ബലൂച് മേഖലയിലും വൻ നാശനഷ്ടമുണ്ടായതായാണ് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി (പിഡിഎംഎ) റിപ്പോര്‍ട്ട് ചെയ്യുന്നത്.നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ റിപ്പോര്‍ട്ടനുസരിച്ച് പ്രവിശ്യയിലെ ഹർനായ് ജില്ലയ്ക്ക് സമീപം 15 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ അടക്കം ഇന്ത്യയിലും തുടര്‍ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിൽ രാത്രി 10.34ന് ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റര്‍ ഫോര്‍ സൈസ്മാലജിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പാകിസ്ഥാനിലെ ക്വറ്റ, സിബി, പിഷിൻ, മുസ്ലീം ബാഗ്, സിയാറത്ത്, ഖില അബ്ദുള്ള, സഞ്ജവി, സോബ്, ചമൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പേടിഎംഎ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
മരിച്ചവരിൽ ഒരു സ്ത്രീയും ആറ് കുട്ടികളും അടങ്ങുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുഹൈൽ അൻവര്‍ ഹാഷ്മി വാര്‍ത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറാച്ചിയെ അടക്കം കുലുക്കി ഓഗസ്റ്റ് മാസത്തിൽ ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലിൽ 3.1 ആണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂൺ മാസത്തിൽ സമാനമായ തോതിൽ ഒരു ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമുണ്ടായിരുന്നു.